കൊറോണയേക്കാള്‍ മാരകം ഈ വൈറസ്

ഗൗരി

കേരളം ലോകത്തിനു വഴികാട്ടുന്നതായി ലോകമെങ്ങുമുള്ള മാധ്യമങ്ങള്‍ ഒന്നിനു പിറകെ ഒന്നായി പ്രസ്താവിച്ചുകൊണ്ടിരിക്കുന്നു. നിരവധി റിപ്പോര്‍ട്ടുകളും ഫീച്ചറുകളും കവര്‍സ്റ്റോറികളും ടെലിവിഷന്‍ ചര്‍ച്ചകളും അഭിമുഖങ്ങളുമാണ് ബിബിസിയെപോലെ, ഇക്കണോമിസ്റ്റിനെപോലെ, വാഷിങ്ടണ്‍ പോസ്റ്റിനെപ്പോലെ, ദ ഗാര്‍ഡിയനെപ്പോലെ, ലെ മോണ്ടെയെപോലെയുള്ള മാധ്യമങ്ങള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇവയൊന്നും തന്നെ കമ്യൂണിസത്തോടെന്നല്ല, പൊതുവില്‍ ഇടതുപക്ഷത്തോടുപോലും അല്‍പ്പവും അനുഭാവം പുലര്‍ത്തുന്നവയല്ല. എന്നിട്ടും കേരളത്തിലെ ഇടതുമുന്നണി ഭരണം കോവിഡ് മഹാമാരിയെ ചെറുക്കുന്നതെങ്ങനെയെന്ന കാര്യം അവ അത്ഭുതാദരങ്ങളോടെ ലോകത്തോട് പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. അവയില്‍ ഏറ്റവും ഒടുവില്‍ വന്നതും ലോകത്താകെ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടതുമായ ഒന്നാണ് ബിബിസി വേള്‍ഡ് സംസ്ഥാന ആരോഗ്യമന്ത്രി ശൈലജ ടീച്ചറുമായി നടത്തിയ ലൈവ് ഇന്‍റര്‍വ്യൂ. ഇന്ത്യയില്‍ 'ദ ഹിന്ദു'പോലെയുള്ള നിരവധി മാധ്യമങ്ങള്‍ അത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു.
സ്വഭാവികമായും നമ്മുടെ മുഖ്യധാരയിലെ മുമ്പനായ 'മനോരമ' ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുചെയ്തിരുന്നോ? ഗൗരി കൗതുകപൂര്‍വം ഒരാഴ്ചകാലത്തെ 'മനോരമ' അരിച്ചുപെറുക്കി നോക്കി. ഒടുവില്‍ 20-ാം തീയതിയിലെ പത്രത്തില്‍ രണ്ട് റിപ്പോര്‍ട്ടുകള്‍ കണ്ടു. ഒന്ന് പത്രത്തിന്‍റെ മൂന്നാം പേജില്‍ "മാഹിക്കുപകരം ഗോവ: നാവുപിഴയില്‍ ഖേദിച്ച് മന്ത്രി" എന്ന ശീര്‍ഷകത്തില്‍ മൂന്നാംപേജില്‍ നല്‍കിയത്. 17-ാംതീയതി ബിബിസി ടെലികാസ്റ്റ് ചെയ്ത അഭിമുഖത്തെക്കുറിച്ച് 18നോ 19നോ ഒരു വരി റിപ്പോര്‍ട്ട് പോലും നല്‍കാത്ത പത്രം നെഗറ്റീവ് റിപ്പോര്‍ട്ടുകൊടുക്കാന്‍ കാണിച്ച വ്യഗ്രത തന്നെ ഈ റബറ് പത്രത്തിന്‍റെ നിഷ്പക്ഷതാ നാട്യം  വെളിച്ചത്തുകൊണ്ടു വരുന്നു.


എന്താ സംഭവമെന്നല്ലേ? കോവിഡ് മൂലമുള്ള മരണം കേരളത്തില്‍ മൂന്നാണെന്നും നാലാണെന്നുമുള്ള വിവാദമുണ്ടല്ലോ എന്ന ബിബിസി റിപ്പോര്‍ട്ടറുടെ ചോദ്യത്തിനു മറുപടി പറയവെയാണ് മാഹിയില്‍നിന്ന് കണ്ണൂരില്‍ ചികിത്സയ്ക്കെത്തി മരണമടഞ്ഞയാളെക്കുറിച്ച് ടീച്ചര്‍ പറഞ്ഞത്. കേന്ദ്ര ഭരണപ്രദേശമായ മാഹി എന്നത് 'ഗോവ' എന്നായതാണ് വിഷയം. അത് കേട്ട ഏതൊരാള്‍ക്കും മനസ്സിലാകും, മനോരമയുടെ ശീര്‍ഷകത്തില്‍ സൂചിപ്പിച്ചതുപോലെ ഒരു നാവുപിഴയാണെന്ന്. എന്നാല്‍ ആ പിശക് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ മന്ത്രി അത് തിരുത്തുകയും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനോട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ബിബിസി അഭിമുഖത്തെകുറിച്ച് വാര്‍ത്ത നല്‍കേണ്ടതുണ്ടെന്ന് തോന്നാത്ത മനോരമ ഇങ്ങനെ നെഗറ്റീവ് റിപ്പോര്‍ട്ടെങ്കിലും നല്‍കിയല്ലോന്ന് നമുക്ക് സമാധാനിക്കാം.


സ്വന്തം നാടിനോടോ ഇവിടത്തെ ജനങ്ങളോടോ തെല്ലും കൂറില്ലാത്ത സംഘികളും കോങ്കികളും ഒത്തുപിടിച്ചായിരുന്നല്ലോ, കൈമെയ് മറന്ന് ഒന്നിച്ചായിരുന്നല്ലോ ടീച്ചര്‍ക്കെതിരെ ട്രോളുകളും കമന്‍റുകളുമായി അഴിഞ്ഞാടിയത്. ടീച്ചറെ കോടതി കയറ്റുമെന്നും മൂക്കുചെത്തി ഉപ്പിലിടുമെന്നു വരെ ചില കോങ്കി കുട്ടന്മാര്‍ വച്ചുകാച്ചി. എന്നാല്‍ അതീവ സരസമായും നിര്‍വികാരമായുമാണ് ടീച്ചര്‍ ഈ വിവരദോഷികള്‍ക്കാകെ മീഡിയ വണ്‍ ചാനലില്‍ (പെരിയ സംഘികളിലൊരാളായ മ്മളെ ഒട്ടകം തന്നെ വിഷയമെടുത്ത് ചാണ്ടിക്കൊടുത്തു) മറുപടി പറഞ്ഞ് ശ്രോതാക്കളുടെയാകെ കൈയടി നേടി. ശൈലജ ടീച്ചര്‍ തയ്യല്‍ ടീച്ചറാണെന്നു വരെ പറഞ്ഞു വച്ച കോങ്കി-സംഘി ടീമുകളോട്, "തയ്യല്‍ ടീച്ചറെന്താ ടീച്ചറല്ലേ?" എന്ന ഒരൊറ്റ ചോദ്യം കൊണ്ട് വായടപ്പിച്ചു. അവര്‍ ഓടിയ കണ്ടത്തില്‍ പിന്നെ മുട്ടിപ്പുല്ലുപോലും കുരുത്തില്ലെന്നാണ് പഴംപാട്ടുകാര്‍ പറയണത്. അതാണ് മനോരമ ശ്ലോകത്തില്‍ അവതരിപ്പിച്ചത്.
അപ്പോ കേരളത്തിലെ ഗവണ്‍മെന്‍റിനെക്കുറിച്ചുള്ള ലോകമാധ്യമങ്ങളിലെ ചര്‍ച്ചകളെ കുറിച്ചും ബിബിസി അഭിമുഖത്തെകുറിച്ചും മനോരമക്കാര്‍ അറിഞ്ഞില്ലാരിക്കും എന്നു കരുതി പേജ് മറിച്ചപ്പോഴാണ് 5-ാം പേജില്‍ ഒരു പെട്ടി കിടക്കുന്നു. "ലോകം കയ്യടിക്കുന്നു; മന്ത്രി ശൈലജ താരം". ഇത് റബറ് പത്രത്തിന്‍റെ ഒരു ടെക്നിക്കാണ്; നെഗറ്റീവ് റിപ്പോര്‍ട്ട് മാത്രം കൊടുത്തുവെന്ന വിമര്‍ശനം ഒഴിവാക്കാനുള്ള സൂത്രം!


ഇതില്‍ "കഴിഞ്ഞ ദിവസം ബിബിസി വേള്‍ഡ്  വാര്‍ത്താപരിപാടി" എന്നു പറയുമ്പോള്‍ തന്നെ വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു. 'കഴിഞ്ഞ ദിവസം' എന്നാല്‍ 19 ആണല്ലോ; അല്ലെങ്കില്‍ 18. എന്നാല്‍ 17ന്‍റെ റിപ്പോര്‍ട്ട് 18നും 19നും നല്‍കാതെ 20ല്‍ എത്തുമ്പോഴുള്ള തരികിട ഏര്‍പ്പാടാണിത്. "നേരത്തെ ബിബിസി ടോക് ഷോയും നടത്തി"യെന്നും പറഞ്ഞ് പത്രം ആത്മസംതൃപ്തി അടയുന്നു. എന്നാല്‍ ഏപ്രില്‍ 16ന് ബിബിസി ന്യൂസ് 'ഇീൃീിമ ഢശൃൗെ: ഒീം കിറശമ'െ ഗലൃമഹമ ടമേലേ എഹമലേേിലറ വേശെ ഈൃ്ല" എന്ന റിപ്പോര്‍ട്ടിനുപുറമെ മാര്‍ച്ച് 2ന് ദേവിന ഗുപ്ത അവതരിപ്പിച്ച ടോക് ഷോയും ബിബിസിയില്‍ കേരളത്തെക്കുറിച്ചുണ്ടായിരുന്നു. ഇതൊന്നും ഇന്നേവരെ മനോരമയുടെ പേജില്‍ വെളിച്ചം കണ്ടിരുന്നില്ല. തങ്ങള്‍ കണ്ണടച്ചാല്‍ ലോകം മുഴുവന്‍ അങ്ങട് ഇരുട്ടാകുമെന്നാകും ഈ റബറ് പത്രത്തിന്‍റെ ഉള്ളിലിരുപ്പ്.


എന്തായാലും ചെറുതായിട്ടെങ്കിലും ലോകമാധ്യമങ്ങള്‍ കേരള മാതൃകയെ വാഴ്ത്തുന്നതായി പറയാന്‍ മനോരമ നിര്‍ബന്ധിതമായി. "മുപ്പതിലേറെ രാജ്യാന്തര മാധ്യമങ്ങളുടെ പ്രതിനിധികള്‍ മന്ത്രിയുമായി സംസാരിച്ചു" വെന്നും പറഞ്ഞുവയ്ക്കുന്നു. "കേരളം രൂപംകൊണ്ടതുമുതലുള്ള ആരോഗ്യരംഗത്തെ നേട്ടങ്ങളെയും വിദേശമാധ്യമങ്ങള്‍ പ്രശംസിച്ചിട്ടുണ്ട്" എന്ന് മനോരമ ഒഴുക്കന്‍ മട്ടില്‍ പറയുന്നുണ്ടെങ്കിലും വാഷിങ്ടണ്‍ പോസ്റ്റിന്‍റെയും ദ ഗാര്‍ഡിയന്‍റെയും റിപ്പോര്‍ട്ടുകളില്‍ 1957ലെ ഇ എം എസ് ഗവണ്‍മെന്‍റിന്‍റെയും പിന്നീട് പല ഘട്ടങ്ങളില്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ഇടതുപക്ഷ ഗവണ്‍മെന്‍റുകളുടെയും പങ്കിനെകുറിച്ചാണ് കൃത്യമായി പറയുന്നത്. അല്ലാതെ കേരളം രൂപം കൊണ്ടശേഷമുള്ള എല്ലാ ഗവണ്‍മെന്‍റുകളുടെയും നേട്ടമെന്നല്ല ഈ മാധ്യമങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ളത്. അങ്ങനെ തറപ്പിച്ചുപറയാന്‍ മനോരമയ്ക്ക് പോലും പറ്റില്ലല്ലോ.


എന്നാല്‍ ഇക്കണോമിസ്റ്റ് വാരിക ഒരു പടികൂടി കടത്തി കൃത്യമായ രാഷ്ട്രീയ പശ്ചാത്തലം പറയുന്നുണ്ട്. അതിന്‍റെ തലവാചകം തന്നെ വ്യക്തമായ രാഷ്ട്രീയസന്ദേശം നല്‍കുന്നതാണ്: "ആമൃഴമശി അയമലോലി"േ ഢശലിമോ മിറ വേല കിറശമി ടമേലേ ീള ഗലൃമഹമ ഈൃയലറ ഇീ്ശറ 19 ീി വേല ഇവലമു"(അനായാസ ശമനം: വിയറ്റ്നാമും ഇന്ത്യയിലെ കേരള സംസ്ഥാനവും കോവിഡ് 19നെ നിസ്സാരമായി തടഞ്ഞു). വിയറ്റ്നാമും കേരളവും തമ്മിലുള്ള പ്രത്യയശാസ്ത്രപരമായ സാദൃശ്യമാണ് ഈ റിപ്പോര്‍ട്ടില്‍ ശ്രദ്ധേയമായി ചൂണ്ടിക്കാണിച്ചിട്ടുള്ളത്, മറ്റു കാര്യങ്ങള്‍ക്കൊപ്പം "അല്‍പ്പവും യാദൃച്ഛികമല്ലാത്ത കാര്യം, കമ്യൂണിസത്തിന്‍റെ ശക്തമായ സ്വാധീനമാണ്; വിയറ്റ്നാമിനെ സംബന്ധിച്ചിടത്തോളം ചോദ്യം ചെയ്യാനാവത്ത ഭരണകൂട പ്രത്യയശാസ്ത്രമാണത്; കേരളത്തില്‍ 1950കള്‍ മുതല്‍ ആധിപത്യം പുലര്‍ത്തുന്ന ഇടതുപക്ഷപാര്‍ടികള്‍ പിന്തുടരുന്ന ഒന്നും". ഈ റിപ്പോര്‍ട്ടില്‍ തന്നെ രോഗം ആദ്യം ആരംഭിച്ച ചൈനയില്‍ അത് നിയന്ത്രണ വിധേയമാക്കിയതിനെ കുറിച്ചും അതിന്‍റെ മാതൃക വിയറ്റ്നാം പിന്തുടര്‍ന്നതിനെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ട്. അങ്ങനെ പ്രത്യയശാസ്ത്രപരമായ അന്തര്‍ധാരയിലേക്ക് കൂടി വ്യക്തമായി വിരല്‍ചൂണ്ടുന്നതാണ് ഇക്കണോമിസ്റ്റ് വാരികയിലെ റിപ്പോര്‍ട്ട്.

അതുകൊണ്ടുതന്നെയാകണം കമ്യൂണിസ്റ്റ് വിരോധംമൂലം കാഴ്ച നഷ്ടപ്പെട്ട റബറ് പത്രത്തിന് ഇത്തരംറിപ്പോര്‍ട്ടുകള്‍ ചെറുതായെങ്കിലും വായനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്താതിരുന്നതിനു കാരണം.


19-ാം തീയതിയിലെ മനോരമയില്‍ 8-ാം പേജില്‍ ചെറിയൊരു റിപ്പോര്‍ട്ടുണ്ട്. "കോവിഡ്: കേരള മാതൃക തള്ളി മഹാരാഷ്ട്ര" കോവിഡ് രോഗനിയന്ത്രണത്തിന് കേരളത്തിന്‍റെ മാതൃക സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയില്‍ വന്ന ഒരു പൊതുതാല്‍പ്പര്യ ഹര്‍ജിക്ക് മഹാരാഷ്ട്രയിലെ ഗവണ്‍മെന്‍റ് നല്‍കിയ സത്യവാങ്മൂലമാണ് പരാമര്‍ശ വിഷയം. എന്നാല്‍ ഇതേ ദിവസം തന്നെ ദേശീയദിനപ്പത്രങ്ങളും ചാനലുകളുമടക്കം പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയുണ്ട്- കേരളം എങ്ങനെയാണ് ഈ മാരക വൈറസിനെ നിയന്ത്രിച്ചത് എന്നതിനെകുറിച്ച് പഠിക്കാന്‍ മഹാരാഷ്ട്ര ആരോഗ്യമന്ത്രി കേരളത്തിന്‍റെ ആരോഗ്യമന്ത്രിയുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശയവിനിമയം നടത്തിയെന്ന്. മറ്റൊരുറിപ്പോര്‍ട്ടും അന്നു തന്നെ പല ദേശീയദിനപ്പത്രങ്ങളിലും വന്നിട്ടുണ്ട്- മുന്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ പ്രസ്താവന. കേരളത്തിന്‍റെ മാതൃകയെയും അത് നടപ്പാക്കുന്ന സംസ്ഥാന സര്‍ക്കാരിനെയും വിക്രമസിംഗെ അതില്‍ ശ്ലാഘിക്കുന്നുണ്ട്. എന്നാല്‍ നമ്മളെ റബറ് കൊച്ചമ്മയ്ക്ക് ഇതൊന്നും കാണാനുള്ള കണ്ണില്ല.


കിടുചോദ്യം


18-ാം തീയതിയിലെ മനോരമയുടെ 7-ാം പേജില്‍ ഒരു കിടുചോദ്യം ഒരു സ്റ്റോറിയായി താങ്ങീറ്റുണ്ട്: "കേരളം ചോദിച്ചതു കിട്ടി. ഇനി കരകയറാനാകുമോ?" വി ആര്‍ പ്രതാപാണ് കഥ പറയുന്നത്. "ഇത് വല്ലതും നടക്കുമോ?" എന്ന ഉപശീര്‍ഷകത്തിനു കീഴില്‍ ആളെ പറ്റിക്കുന്ന ഒരു സങ്കതി പൊതിഞ്ഞിട്ടിട്ടുണ്ട്. എന്താണെന്നല്ലേ? "കടമെടുക്കുന്ന തുക വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കണമെന്ന് ഇപ്പോഴുണ്ട്". കേന്ദ്രം മുന്നോട്ടുവയ്ക്കുന്ന വായ്പാപരിധി വര്‍ധിപ്പിക്കുന്നതിനുള്ള ഉപാധി "വികസനപ്രവര്‍ത്തന"മാണെന്നും അത് നടത്താതിരുന്നാല്‍ ഈ പരിധി വര്‍ധന ലഭിക്കില്ലെന്നുമുള്ള സൂചനയിലൂടെ യഥാര്‍ഥത്തില്‍ വഴിതെറ്റിക്കുകയാണ് മനോരമയുടെ കഥാകാരന്‍. കേന്ദ്ര ധനമന്ത്രി നിര്‍മലാജി പറഞ്ഞതാകട്ടെ, കേന്ദ്രം നടപ്പാക്കുന്ന "സാമ്പത്തികപരിഷ്കരണം" നടപ്പാക്കണമെന്ന വ്യവസ്ഥയാണ്. അതിനര്‍ഥം സംസ്ഥാനവും കേന്ദ്രത്തെപോലെ സ്വകാര്യവല്‍ക്കരണം നടപ്പാക്കണമെന്നാണ്; നിക്ഷേപം ആകര്‍ഷിക്കുന്നതിനെന്നപേരില്‍ തൊഴിലാളികളുടെ തൊഴില്‍സമയം വര്‍ധിപ്പിക്കുകയും കൂലിയും തൊഴിലാളികളുടെ നിലവിലുള്ള അവകാശങ്ങളും വെട്ടിക്കുറയ്ക്കാന്‍ മുതലാളിമാരെ അനുവദിക്കുന്നതുമായ നിയമങ്ങള്‍ കേരളവും നടപ്പാക്കണമെന്നാണ്. ആ പരിപ്പിവിടെ വേവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കൃത്യമായും വ്യക്തമാക്കിയതുമാണ്. എന്നാല്‍ മനോരമ നടത്തുന്നത് സംസ്ഥാന സര്‍ക്കാരിന് വികസനപ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമില്ലെന്ന പ്രചരണമാണ്.


"ചോദിച്ചതു കിട്ടി" എന്ന തലക്കെട്ടുതന്നെ തെറ്റിദ്ധാരണ പരത്തുന്നതാണ്. ചോദിച്ചതിലെ ഒരിനമാണ് വായ്പാപരിധിയുടെ വര്‍ധനയ്ക്കുള്ള അനുമതി. എന്നാല്‍ കേന്ദ്രത്തില്‍നിന്ന് കേരളത്തിന് ഭരണാഘടനാനുസരണം ലഭിക്കേണ്ട ദുരിതാശ്വാസനിധിയില്‍നിന്നുള്ള ന്യായമായ വിഹിതം ജിഎസ്ടി ഇനത്തില്‍ കേന്ദ്രം കേരളത്തിനു നല്‍കേണ്ട കുടിശ്ശിക, ഇപ്പോള്‍ മഹാമാരിക്കാലത്ത് അതിനെ നിയന്ത്രിക്കാന്‍ സംസ്ഥാനത്തിന് ഉണ്ടാകുന്ന അധികച്ചെലവുകള്‍ക്ക് കേന്ദ്രത്തില്‍നിന്നുള്ള സഹായം, എന്തിന് തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിലാളികള്‍ക്ക് നല്‍കേണ്ട കൂലിയില്‍ പോലും കേന്ദ്രം വരുത്തിയിട്ടുള്ള കുടിശ്ശിക തീര്‍ത്തുനല്‍കല്‍ ഇങ്ങനെ നിരവധി കാര്യങ്ങളുണ്ട്. അപ്പോള്‍ "ചോദിച്ചത് കിട്ടി" എന്ന പ്രയോഗത്തിലൂടെ മോഡി സര്‍ക്കാരിനെ വെള്ള പൂശാനാണ് പത്രം ശ്രമിക്കുന്നത്. ആകെ നടന്നതാകട്ടെ, കേരളത്തിന് വിപണിയില്‍നിന്ന് വായ്പ വാങ്ങാനുള്ള പരിധി വര്‍ധിപ്പിക്കല്‍ മാത്രമാണ്. എന്നാല്‍ ഇതില്‍നിന്നു പോലും കേന്ദ്രം കാലുമാറുമോയെന്ന ആശങ്കയും കഥാകൃത്ത് പങ്കു വയ്ക്കുന്നുണ്ട്. നോക്കൂ, "കഴിഞ്ഞ മൂന്നുവര്‍ഷങ്ങളായി കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുന്ന ഏര്‍പ്പാട് കേന്ദ്രം തുടരുന്നുണ്ട്." അപ്പോള്‍ "ഇനി കരകയറുമോ?" എന്ന ഉടായിപ്പ് ചോദ്യം ശീര്‍ഷകത്തില്‍ നല്‍കി വായനക്കാരെ പറ്റിക്കുകയല്ലേ ഈ പത്രം ചെയ്യുന്നത്. കേന്ദ്ര തീരുമാനം പരമാവധി സംസ്ഥാനത്തിന് തല്‍ക്കാലത്തേക്ക് ഒരു പിടിവള്ളിയാകുമെന്നല്ലേയുള്ളൂ?"


അതിഥിപ്പോര്


18-ാംതീയതിയിലെ 'മനോരമ'യുടെ 4-ാംപേജില്‍ "അതിഥിതൊഴിലാളി: പോരടിച്ച് ബിജെപി കോണ്‍ഗ്രസ്" എന്നൊരൈറ്റമുണ്ട്. വിഷയം ബിജെപിയുടെ യോഗി ഭരിക്കുന്ന യുപിയിലെ അതിഥിത്തൊഴിലാളികളെ നാടുകളിലെത്തിക്കാന്‍ 1000 ബസ്സുകള്‍ കോണ്‍ഗ്രസ് ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ചാണ്. ബസ്സുകള്‍ എന്നു പറഞ്ഞ് കോണ്‍ഗ്രസ് നല്‍കിയ വാഹന നമ്പരുകള്‍ അധികവും ടൂവീലറുകളുടേതാണെന്നാണ് യോഗിയണ്ണന്‍ പറയണത്. അത് കള്ളമെന്ന് പ്രിയങ്കകൊച്ച്. എന്നാല്‍ മ്മളെ അനുഭവം വച്ചുനോക്കിയാല്‍ സംഘികളും കോങ്കികളും ഒരേ നുണ ഫാക്ടറിയിലെ പ്രോഡക്ടുകളായതിനാല്‍ ആരാണ് ശരിയെന്ന് കണ്ടെത്താന്‍ വല്ലാത്ത പാടായിരിക്കും. എന്തായാലും നുണയില്‍ പിഎച്ച്ഡി നേടിയവരാണ് സംഘികളെന്നതിനാല്‍ മ്മക്ക് ഇപ്പം പ്രിയങ്ക കൊച്ച് പറേണത് വിശ്വസിക്കാം. എന്തായാലും പ്രിയങ്ക അയച്ച വണ്ടി യുപീല് വേണ്ടെന്ന് യോഗീം എന്നാ അയ്ക്കണില്ലെന്ന് പ്രീയങ്കേം പറഞ്ഞ് അടിച്ച് പിരിഞ്ചെന്നാണ് കേള്‍വി.


എന്നാല്‍ ഇങ്ങനെ അലയാതെ പത്ത് പാവപ്പെട്ടവരെ സഹായിക്കണമെന്നാണെങ്കില്‍ നാട്ടില്‍ പട്ടിണി കിടക്കുന്നവര്‍ക്ക് കഞ്ഞിവച്ചു കൊടുക്കാനും തെരുവില്‍ അലയുന്നവര്‍ക്ക് ക്യാമ്പുകള്‍ ഉണ്ടാക്കാനും എന്തേ കോണ്‍ഗ്രസ് തീരുമാനിക്കുന്നില്ല എന്നാണ് ഗൗരീന്‍റെ ഒരിത്. അതാണല്ലോ ഇന്ത്യയില്‍ എല്ലാ സംസ്ഥാനത്തും സിപിഐ എമ്മും ബഹുജനസംഘടനകളും പരിമിതമായ വിഭവങ്ങളേ ഉള്ളൂവെങ്കിലും ചെയ്തുകൊണ്ടിരിക്കുന്നത്. പക്ഷേല് അത് പറഞ്ഞാല്‍പോരാ ചെയ്തേ പറ്റൂ. ചക്കളത്തിപ്പോരു നടത്തി വാര്‍ത്തയില്‍ ഇടംപിടിക്കല്‍ മാത്രം ലക്ഷ്യമുള്ളവര്‍ക്ക് ഇത്തരം ഉടായിപ്പ് പരിപാടികളല്ലേ ചെയ്യാനാവൂ. എന്തേ മനോരമ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചയില്‍ കൊണ്ടുവരുന്നില്ല? കാരണമൊന്നേയുള്ളൂ. അതൊക്കെ ചര്‍ച്ച ചെയ്യാന്‍ പോയാല്‍ അത് ഇടതുപക്ഷത്തിന്, സിപിഐ എമ്മിന് അനുകൂലമാകുമെന്ന് അവര്‍ക്ക് അറിയാം.