തീവ്രമായിക്കൊണ്ടിരിക്കുന്ന വർഗീയതയ്ക്കെതിരെ ശബ്ദമുയർത്താൻ സിപിഐഎം പ്രവർത്തകരും സിപിഐഎമ്മിനെ അനുകൂലിക്കുന്നവരും മഹാനഗരമായ കൊൽക്കത്തയിലുൾപ്പെടെ ബംഗാളിലെ വിവിധ ജില്ലകളിലെയും തെരുവുകളിൽ അണിനിരന്നു. ബംഗ്ലാദേശിലും ഇന്ത്യയിലും ന്യൂനപക്ഷങ്ങൾക്കുനേരെ നടക്കുന്ന ആക്രമണങ്ങൾ തടയേണ്ടതിന്റെ ആവശ്യകതയിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് വെള്ളി,...
കേരളത്തിന്റെ സാംസ്‌കാരിക ഭൂമികയിൽ മാത്രമല്ല ലോകമെമ്പാടും ശ്രദ്ധിക്കപ്പെടുകയും ഏറെ പ്രാധാന്യവുമുള്ള ദൃശ്യകലാരൂപമാണ് കഥകളി. 17‐18 നൂറ്റാണ്ടുകളിൽ വികസിതമായ കഥകളി, രാമനാട്ടം എന്ന കലാരൂപത്തിൽനിന്നാണ് വികാസപരിണാമം പ്രാപിച്ചത്. ചാക്യാർകൂത്ത്, കൂടിയാട്ടം, കൃഷ്‌ണനാട്ടം, തെയ്യം, തിറ,...
1918 ഒക്ടോബറിൽ ജർമനിയിലെ കീലിൽ നാവികകലാപം ആ രംഭിച്ചത് ജർമൻ വിപ്ലവത്തിന് തീകൊളുത്തി. റോസയെ സംബന്ധി ച്ച് സാധ്യമായിടത്തോളം വിപ്ലവത്തെ സോഷ്യലിസ്റ്റു പാതയിലേ ക്ക് നയിക്കുക എന്നതായിരുന്നു പ്രധാനം. അങ്ങനെ തൊഴിലാളികളുടെയും പട്ടാളക്കാരുടെയും...
ഇക്കണോമിക് നോട്ട്‌ബുക്ക്‐ 70
കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി അർത്ഥശാസ്ത്രമേഖലയിൽ നിരന്തരം ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് ലാഭനിരക്കിലെ ഇടിവും മുതലാളിത്ത പ്രതിസന്ധിയും സംബന്ധിച്ച മാർക്സിന്റെ സിദ്ധാന്തം. പല വീക്ഷണകോണുകളിൽ നിന്നുകൊണ്ടാണ് ഈ സിദ്ധാന്തത്തെ എതിർത്തും...
ക്യൂബയിലെ അമേരിക്കൻ എംബസിക്കു മുന്നിലേക്ക് ഡിസംബർ 20ന് അഞ്ചുലക്ഷത്തിലധികം ഹവാന നിവാസികൾ മാർച്ച് ചെയ്‌തെത്തി. ആ മാർച്ചിന് നേതൃത്വം നൽകിയത് ക്യൂബൻ പ്രസിഡന്റ് മിഗ്വേൽ ഡയസ്‌കാനെയും മുൻ പ്രസിഡന്റും വിപ്ലവനായകനുമായ ജനറൽ റൗൾ...
ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയ്‌ക്ക് ഒത്താശ ചെയ്യുന്ന അമേരിക്കൻ ഗവൺമെന്റിന്റെ നിഷ്‌ഠുരമായ നടപടിക്കെതിരെ ആക്ടിവിസ്റ്റായ ലെസ്‌ലി ഏഞ്ചലിൻ 31 ദിവസം നീണ്ട നിരാഹാരസമരം അനുഷ്‌ഠിച്ചു. അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇടതുപക്ഷ യുദ്ധവിരുദ്ധസംഘടനയായ CODE...
‘പ്രൊഡ്യൂസ്ഡ് ബൈ 50,000 ഫാമേഴ്സ്ൻ എന്നെഴുതി കാണിച്ചാണ് ശ്യാം ബെനഗലിന്റെ മൂന്നാമത്തെ സിനിമ മന്ഥൻ ആരംഭിക്കുന്നത്. രണ്ട് രൂപ വീതം അമ്പതിനായിരം കർഷകരിൽ നിന്നും പിരിച്ചാണ് ബെനഗൽ ആ സിനിമ നിർമിച്ചത്. സിനിമാ...
ഫെമിനിസം എന്ന പദത്തിന്റെ പ്രാദേശികമാനമായാണ് ഫെമിനിച്ചി എന്ന പദം പൊതുവെ കണ്ടുവരുന്നത്. സാമ്പ്രദായികമായ കെട്ടുറപ്പുകൾ ഭേദിച്ച് പുറത്തുകടക്കാൻ ശ്രമിക്കുന്ന എല്ലാ സ്ത്രീകളെയും, ഫെമിനിച്ചി എന്ന ഒറ്റപദംകൊണ്ട് അവഹേളിക്കുന്ന ഒരു രീതി സമൂഹത്തിൽ പൊതുവേ...
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അംബേദ്കറെ അപമാനിച്ചുകൊണ്ട് നടത്തിയ പ്രസംഗം ഇന്ത്യയുടെ രാഷ്ട്രീയമണ്ഡലത്തിൽ വിവാദപരമായി ചർച്ചചെയ്യപ്പെടുകയാണ്. മനുസ്മൃതിയുടെ തത്വങ്ങളെയും ചട്ടങ്ങളെയും ഇന്ത്യയുടെ നിയമമാക്കണമെന്ന് വാദിക്കുകയും അതിനായി ബ്രാഹ്മണാധികാരത്തിലധിഷ്ഠിതമായ ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന അമിത്ഷാമാർക്ക് ഒരിക്കലും...
അനുഭവകഥനം വായനക്കാര്‍ക്ക് പ്രചോദനമായി മാറുന്നതിന്റെ അപൂര്‍വതയാണ് അഴല്‍ മൂടിയ കന്യാവനങ്ങള്‍ എന്ന പുസ്തകം. 12 വര്‍ഷത്തെ പത്രപ്രവര്‍ത്തന ജീവിതമാണ് കെ.വി.മോഹന്‍കുമാര്‍ ഈ പുസ്തകത്തില്‍ വാക്യങ്ങളിലൂടെ വീണ്ടെടുക്കുന്നത്. അനുഭവങ്ങള്‍ രേഖപ്പെടുത്തുക മാത്രമല്ല, ഇത്രയും കുറഞ്ഞ...